തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി ഇന്ന് സ്വര്‍ണവില. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയാണ്. ഒ...
തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി ഇന്ന് സ്വര്‍ണവില.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. വിപണി വില 5455 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു.
ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. വിപണി വില 4513 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല.
Key Words: Gold, Rate, Hike
COMMENTS