ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ 906.29 കോടി രൂപയുടെ സമ്പാദ്യം അവസാനത്തെ കാമുകിക്ക്. 2023 ജൂണ്‍ 12 ന് 86ാം വയസി...
ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ 906.29 കോടി രൂപയുടെ സമ്പാദ്യം അവസാനത്തെ കാമുകിക്ക്. 2023 ജൂണ്‍ 12 ന് 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്കോണി അന്തരിച്ചത്. കാമുകിയായിരുന്ന 33 കാരി മാര്‍ത്ത ഫാസിനയ്ക്കാണ് ഇത്രയും തുക വില്പത്രത്തില് നീക്കിവച്ചത്.
സില്‍വിയോ ബെര്‍ലുസ്കോണി മൂന്ന് തവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ സമ്പത്ത് 6 ബില്യണ്‍ യൂറോയിലധികം വരും. ഫാര്‍സ ഇറ്റാലിയ ഡെപ്യൂട്ടി ആയ ഫാസീന 2020 മാര്‍ച്ചില്‍ ബെര്‍ലുസ്കോണിയുമായി ബന്ധം ആരംഭിച്ചു.
2018 ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ലോവര്‍ ചേംബര്‍ അംഗമാണ്. 1994 ല്‍ ബെര്‍ലുസ്കോണി ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയിലെ അംഗമാണ് അവര്‍.
Key Words: Former Prime Minister of Italy, Girlfriend, Money
COMMENTS