ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ അളകനന്ദ നദി തീരത്ത് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര് മരിച്ച...
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ അളകനന്ദ നദി തീരത്ത് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു.
മരിച്ച 15 പേരില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും മൂന്ന് ഹോം ഗാര്‍ഡുകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേരെ വിമാനമാര്‍ഗം ഋഷികേശിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റ് അഞ്ച് പേരെ ഗോപേശ്വരിലെ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റി.
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉത്തരവിട്ടു.
Key Words: Transformer Explosion, Fifteen killed, Uttarakhand,
COMMENTS