Sreelekshmi wedding held at sivagiri
തിരുവനന്തപുരം: കല്ലമ്പലത്ത് വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വിവാഹ തലേന്ന് നാലംഗ സംഘം കൊലപ്പെടുത്തിയ രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് നടന്നത്.
ഇന്നു രാവിലെ വര്‍ക്കല ശിവഗിരി ശാരദാമഠത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.
പിതാവിന്റെ അതിദാരുണമായ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും മോചിതരാകാതിരുന്ന ശ്രീലക്ഷ്മിയുടെ കുടുംബത്തിനെ സാന്ത്വനിപ്പിച്ച് വരന് വിനുവിന്റെ കുടുംബം മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു.
Keywords: Wedding, Varkala, Wedding, Father, Murder
COMMENTS