Excise raid on labour camps
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ആലുവയിലും പെരുമ്പാവൂരിലും വ്യാപക എക്സൈസ് പരിശോധന. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പുകളിലാണ് പരിശോധന. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത്.
പരിശോധനയില്‍ ലഹരി വസ്തുക്കളും നിരോധിത പുകയില ഉത്പന്നങ്ങളും വ്യാപകമായി പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലം താമസിച്ച മുറിയടക്കം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ആലുവയിലും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടുന്നത് പൊലീസ് വിലക്കിയിരിക്കുകയാണ്.
Keywords: Excise, Raid, labour camps, Police
COMMENTS