Ernakulam general hospital doctors attacked - 2 accused arrested
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആക്രമിച്ചവര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ റോബിന്, ജോസ്നീല്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
ആശുപത്രിയുടെ കഫ്റ്റീരിയയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാരുടെ അടുത്തെത്തിയ പ്രതികള്‍ ലേഡീ ഡോക്ടറെ ശല്യം ചെയ്യുകയും ചോദ്യം ചെയ്ത ഡോ.ഹരീഷ് മുഹമ്മദിനെ അടിച്ചു താഴെയിട്ടു ചവിട്ടുകയുമായിരുന്നു.
സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ ഉടന്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇരുവര്‍ക്കുമെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ശക്തമായ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Doctors, Attack, Accuse, Arrest
COMMENTS