Director Sidhique Kodiyathur is against actor Vijayakumar
കൊച്ചി: നടന് വിജയകുമാറിനെതിരെ `ആകാശം കടന്ന്' സിനിമ സംവിധായകന് സിദ്ദിഖ് കൊടിയത്തൂര്‍ രംഗത്ത്. വിജയകുമാറിന്റെ നിസഹകരണം കാരണം സിനിമയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്ന് സംവിധായകന് വെളിപ്പെടുത്തി.
മേയ് 20 ന് റിലീസാകേണ്ട സിനിമ നടന്റെ നിസഹകരണം കാരണം നീണ്ടുപോകുകയായിരുന്നെന്നും തിരക്കഥയിലും മാറ്റം വരുത്തേണ്ടിവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമയുടെ ചിത്രീകരണവും നീണ്ടുപോയിരുന്നു.
ചിത്രത്തിന് കോടതി നടപടികളും നേരിടേണ്ടി വന്നിരുന്നു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് വിജയകുമാര്‍ മഞ്ചേരി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് കോടതി തള്ളുകയായിരുന്നു.
അടുത്തിടെ വിജയകുമാറിന്റെ മകളും നടിയുമായ അര്‍ത്ഥന ബിനുവും ഇയാള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Keywords: Director Sidhique Kodiyathur, Vijayakumar, Cinema
COMMENTS