Delhi police charge sheet against Brijbhushan
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ ആരോപണകേസില്‍ ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ് കുറ്റം ചെയ്തതായി തെളിഞ്ഞതായി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്. ബ്രിജ് ഭൂഷണ് ഗുസ്തിതാരങ്ങളെ ലൈംഗികാതിക്രമം നടത്തി അപമാനിച്ചു, ഒരു താരം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
ഇതേതുടര്‍ന്ന് ആറു കേസുകളില്‍ രണ്ടെണ്ണം 354, 354A, 354D, നാലെണ്ണത്തില്‍ 354, 354A എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിന്‍പ്രകാരം അഞ്ചു കൊല്ലം വരെ തടവ്ശിക്ഷ ലഭിക്കാം. ഇതേതുടര്‍ന്ന് ജൂലായ് 18 ന് ഹാജരാകാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ബ്രിജ് ഭൂഷണോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Police, Charge Sheet, Brijbhushan
COMMENTS