CPM seminer on uniform civilcode issue
തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സി.പി.ഐ. സെമിനാറില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
യു.ഡി.എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗ് ക്ഷണം നിരസിച്ചതും വെല്ലുവിളിയായെന്ന് വിലയിരുത്തലുണ്ട്.
അതേസമയം വിഷയത്തില്‍ ഇത്ര തിടുക്കപ്പെട്ട പ്രതിഷേധം സംഘടിപ്പിക്കുന്നതിലും സി.പി.ഐയ്ക്ക് വിയോജിപ്പുണ്ട്. നിയമത്തിന്റെ കരട് പോലും ആകാത്ത സാഹചര്യത്തില്‍ തിടുക്കപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിലാണ് വിയോജിപ്പ്.
Keywords: CPM, CPI, Uniform civilcode, UDF, Muslim league
COMMENTS