Chandy Oommen about Vinayakan issue
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവത്തില്‍ നടന് വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍. മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതു തന്നെ പറയുമായിരുന്നെന്നും ചാണ്ടി പറഞ്ഞു. വിനായകന് പറഞ്ഞത് താന്‍ കേട്ടില്ലെന്നും എന്നിരുന്നാലും ആര് എന്ത് പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാമെന്നും ചാണ്ടി പറഞ്ഞു.
അതേസമയം വിനായകന്റെ പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെ വന്‍ വിവാദമുണ്ടാകുകയും പ്രവര്‍ത്തകരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊലീസ് ഉടന്‍ തന്നെ ഇയാളുടെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Chandy Oommen, Vinayakan, Case, Social media
COMMENTS