Chandrayan -3 launched
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ - 3 വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെന്ററില്‍ നിന്ന് ലോഞ്ച് വെഹിക്കില്‍ മാര്‍ക്ക് 3 റോക്കറ്റിലാണ് 3900 കിലോ ഭാരമുള്ള ചന്ദ്രയാന്‍ പേടകം കുതിച്ചുയര്‍ന്നത്.
40 ദിവസത്തിനു ശേഷമാണ് പേടകം ചന്ദനിലിറങ്ങുക. 2019 ലെ ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടിരുന്നു. ഇത്തവണ ദൗത്യം വിജയകരമാവുകയാണെങ്കില്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, സോവിയറ്റ് യൂണിയന്, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍.
Keywords: Chandrayan -3, Srihaikotta, Launched, Successfully
COMMENTS