Chandrayan 3 launch may postpone to july 14
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം കൂടി നീട്ടിയേക്കും. ഐ.എസ്.ആര്.ഒയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ മൂന്ന് ഈ മാസം 13 നാണ് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെയാണ് വിക്ഷേപണം ഈ മാസം 13 ല്‍ നിന്ന് 14 ലേക്ക് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഐ.എസ്.ആര്.ഒ ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റ് വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലേക്ക് മാറ്റുകയും ചെയ്തു.
Keywords: Chandrayan - 3, Launch, Postpone, One day
COMMENTS