Central government about Muthalapozhi issue
തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തില്‍ നേരിട്ടിടപെട്ട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന സംഘം മുതലപ്പൊഴിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലു പേര് മരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകത കാരണമാണ് അടിക്കടി അപകടമുണ്ടാകുന്നതെന്നു ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ആന്റണിരാജുവും മത്സ്യതൊഴിലാളികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മന്ത്രിമാരെ ചോദ്യംചെയ്ത വികാരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെയാണ് കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തിയത്. ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതകളടക്കം സംഘം പരിശോധിച്ചു. അതേസമയം വിവാദം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി വിഷയം ചര്‍ച്ചചെയ്യാനായി പ്രത്യേക മന്ത്രി സഭായോഗം ഇന്നു ചേര്‍ന്നു. വികാരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത നടപടിയടക്കം പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Keywords: Muthalapozhi, Central government, Harbour
COMMENTS