Body of the laborer, fell under the well was brought out
വിഴിഞ്ഞം: 48 മണിക്കൂര്‍ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. വെങ്ങാനൂര്‍ സ്വദേശിയായ മഹാരാജന്റെ (55) മൃതദേഹം ഇന്നു രാവിലെ 9.45 ഓടെയാണ് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ 9.30 യോടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കുന്നതിനിടെ മഹാരാജന് മണ്ണിനടിയില്‍പ്പെടുകയായിരുന്നു. മഴയും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയായിരുന്നു.
പൊലീസുകാര്‍, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, 25 ഓളം തൊഴിലാളികള്‍ എന്നിവരുടെ രണ്ടുദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. ഡെപ്യൂട്ടി കളക്ടര്‍ മറ്റ് ജനപ്രതിനിനിധികളെന്നവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
Keywords: Body, Laborer, Brought out, Today
COMMENTS