ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി വൈ എഫ് ഐ ദേവ...
ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്.
ഗുണ്ടാ സംഘത്തലവന് ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്ത് ഹര്‍ത്താലിനും ഡി വൈ എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറു മണിക്കാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഴുത്തില്‍ കുത്തേറ്റ അമ്പാടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Key Words: Kayamkulam, DYFI leader, Murder, Arrest
COMMENTS