കണ്ണൂര്‍: കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ സി.പി.എം നേതാവ് പി ജയരാജന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീ...
കണ്ണൂര്‍: കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ സി.പി.എം നേതാവ് പി ജയരാജന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.
ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയി ജയരാജന് രംഗത്തെത്തി. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്
ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ആദ്യത്തെ പ്രസംഗം. കോളജ് അധ്യാപകന് ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും, എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു.
Key Words: Bjp, Yuvamorcha, Cpm, P. Jayarajan, Speech
COMMENTS