തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടര്ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടര്ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടി. കാലം അവര്‍ക്ക് കണക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജയരാജന് നമ്മളെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്. നമ്മള് പറയണമെന്ന് വിചാരിച്ചതല്ല. പൊലീസ് പല പ്രാവശ്യം അന്വേഷിച്ചിട്ടും നിരപരാധിയെന്ന് കണ്ടെത്തി. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സി ബി ഐക്ക് കേസ് വിട്ടു. ഒരു പുരുഷായുസ് മുഴുവന്‍ വേട്ടയാടി. മുഖ്യമന്ത്രിയെ ആരാണ് വേട്ടയാടിയത്?
അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്നമില്ലെന്നും സതീശന് വ്യക്തമാക്കി.
COMMENTS