മുംബൈ: മുംബൈയിലെ മലാഡ് വെസ്റ്റില്‍ അഴുക്കു ചാലിനു മുകളിലൂടെ സ്ഥാപിച്ച 90 അടി നീളവും ആറായിരം കിലോ ഭാരവുമുള്ള ഇരുമ്പു പാലം മോഷണം പോയി. സമീപത്...
മുംബൈ: മുംബൈയിലെ മലാഡ് വെസ്റ്റില്‍ അഴുക്കു ചാലിനു മുകളിലൂടെ സ്ഥാപിച്ച 90 അടി നീളവും ആറായിരം കിലോ ഭാരവുമുള്ള ഇരുമ്പു പാലം മോഷണം പോയി.
സമീപത്തു പുതിയ പാലം നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് പാലംതന്നെ അപഹരിച്ചതെന്നു പോലീസ്. മോഷ്ടാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍, സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങള്‍ പോലീസ് സ്കാന്‍ ചെയ്തപ്പോള്‍ ജൂണ്‍ 11 ന് പാലത്തിന്റെ ദിശയിലേക്ക് ഒരു വലിയ വാഹനം നീങ്ങുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വീരന്മാര് കുടുങ്ങിയത്.
Key Words: India,
COMMENTS