ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. മൃദുല്‍ നായരാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 'കാസര്‍ഗോള്‍ഡ്' സിനിമയുടെ ട...
ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. മൃദുല്‍ നായരാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 'കാസര്‍ഗോള്‍ഡ്' സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നാണോ വിചാരിച്ചേ ഇത് ഗോള്ഡെടാ' എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍.
ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, ധ്രുവന്, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജെബില്‍ ജേക്കാബാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സജിമോന്‍ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ തിരക്കഥ എഴുതിയിരിക്കുന്നു. വിഷ്ണു വിജയ്യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.
Key Words:
COMMENTS