കോഴിക്കോട് : കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് മുഹറം ഒന്നും, ജൂലായ് 27ന് മുഹറം ഒമ്പതും,28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ...
കോഴിക്കോട് : കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് മുഹറം ഒന്നും, ജൂലായ് 27ന് മുഹറം ഒമ്പതും,28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവര്‍ഷം ആരംഭിക്കുന്നത്.
യു എ ഇ.യില്‍ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു.
ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇ.യില്‍ 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു.
യു എ ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോര്‍ദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.
കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും മുഹറം ഒന്ന് പ്രമാണിച്ച് ബുധനാഴ്ച പൊതു അവധിയാണ്.
Key Words: Muhram
COMMENTS