പത്തനംതിട്ട: ഇടയാറന്മുളയില് മൂന്നാം ക്ലാസുകാരിയെ വടികൊണ്ട് അടിച്ച അധ്യാപകനെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സസ്...
ഇക്കാര്യത്തില്‍ ഉള്ള എ ഇ ഒ യുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സസ്പെന്ഷന്.
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപകന് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Key Words: Kerala Teacher, Suspended, Beat Student, V. Shivankutty
COMMENTS