കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ ചിത്രം 'പദ്മിനി'യുടെ ട്രെയിലര്‍ പുറത്ത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്...
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ ചിത്രം 'പദ്മിനി'യുടെ ട്രെയിലര്‍ പുറത്ത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികമാരായി എത്തുന്നത്. രമേശന് എന്ന സ്കൂള്‍ മാഷിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന് എത്തുന്നത്.
ഹാസ്യത്തിന് പ്രധാന്യം നല്കിക്കൊണ്ടുള്ളതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളില്‍ എത്തും.
നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ എന്ന ഗാനത്തിനും പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. സച്ചിന് വാര്യര്‍ പാടിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജേക്സ് ബിജോയിയാണ്. ടിറ്റോ പി തങ്കച്ചനാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.
Key Words: Padmini, Movie, Trailer
COMMENTS