പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്നു പറഞ്ഞ് വന്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഊര്‍ജ്ജിത അന്വേഷണം നടന്നുകൊണ്ടിരിക്കെ കാണാതായ നൗഷാദിനെ...
പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്നു പറഞ്ഞ് വന്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഊര്‍ജ്ജിത അന്വേഷണം നടന്നുകൊണ്ടിരിക്കെ കാണാതായ നൗഷാദിനെ കണ്ടെത്തി. പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.
അദ്ദേഹത്തെ കാണാന്‍ ഇല്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ തുടര്‍ന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി വിവരം ലഭിക്കുന്നത്.
നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. മാധ്യമങ്ങളുടെ മുമ്പിലും നിഷാദ് പ്രതികരണം നടത്തി. ഒന്നര വര്‍ഷം മുമ്പാണ് ഇയാളെ കാണാതായത്.
തുടര്‍ന്ന് പിതാവ് നല്കിയ പരാതിയില്‍ ആറ് മാസം മുമ്പ് തുടങ്ങിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഭാര്യ അഫ്സാന കൊന്ന് കുഴിച്ച് മൂടിയതായി മൊഴി നല്കി. ഇതേ തുടര്‍ന്ന് വീടിനുള്ളിലും, പുരയിടത്തിലും പോലീസ് കുഴിച്ച് പരിശോധന നടത്തിയിരുന്നു.
Key Words: Naushad, Missing, Found, Case
COMMENTS