ന്യൂഡല്‍ഹി: കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാന്‍ അന്‍പതാമത് ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചിക...
ന്യൂഡല്‍ഹി: കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാന്‍ അന്‍പതാമത് ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചികിത്സാ ഉപകരണങ്ങളുടെ വിലയും കുറയും. തിയേറ്ററില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. രണ്ടു ലക്ഷം രൂപയിലധികം വിലയ്ക്കുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തു കൊണ്ടുപോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായ ഭക്ഷണങ്ങള്‍ക്കു വില കുറയും. പാക്ക് ചെയ്ത പപ്പടത്തിന് ജിഎസ്ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചു.
Key Words: Medicines, Tax, Tax
COMMENTS