ജനപ്രിയ മോഡലായ സ്കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര...
ജനപ്രിയ മോഡലായ സ്കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
ഇതിന് മുമ്പ്, ജനുവരിയില്‍ സൈന്യം 1,470 യൂണിറ്റ് സ്കോര്‍പിയോ ക്ലാസിക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 12 യൂണിറ്റുകളിലേക്കാണ് എസ്യുവികള് വിന്യസിക്കേണ്ടത്. സ്കോര്‍പിയോയുടെ പുതുക്കിയ പതിപ്പാണ് സ്കോര്‍പിയോ ക്ലാസിക്. നിലവില്‍ ടാറ്റ സഫാരി, ടാറ്റ സെനോണ്‍, ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിപ്സി എന്നിവ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.
Key Words: Scorpio Classic, Mahindra, Indian Army
COMMENTS