തിരുവനന്തപുരം: ഫാ. യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിമാരാ...
തിരുവനന്തപുരം: ഫാ. യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്.
മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്കിയ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. സര്‍ക്കാര്‍ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.
യൂജിന്‍ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി പിന്‍വലിക്കണം. അതിജീവന സമരത്തെയാണ് സര്‍ക്കാര്‍ തള്ളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവര്‍.
സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാര്‍ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Eugune Pereira, Case, V.D Satheesan
COMMENTS