തിരുവനന്തപുരം: പിതൃപുണ്യം തേടി ഹൈന്ദവ വിശ്വാസികള്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്. കര്‍ക്കിടക വാവുബലിക്ക് പുറമേ, ഇന്‍...
തിരുവനന്തപുരം: പിതൃപുണ്യം തേടി ഹൈന്ദവ വിശ്വാസികള്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്. കര്‍ക്കിടക വാവുബലിക്ക് പുറമേ, ഇന്ന് രാമായണമാസത്തിന്റെ ആരംഭവും കൂടിയാണ്. ഈ അപൂര്‍ച്ച ദിനം ഭക്ത്യാദരങ്ങളോടെ കൊണ്ടാടുകയാണ് വിശ്വാസികള്‍.
പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മിക്ക ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, നാഗമ്പടം മഹാദേവ ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ രണ്ട് മുതല്‍ വിശ്വാസികള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി.
Key Words: Vaavebali, Ramayana Month
COMMENTS