ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍ഡിഎയിലും പ്രതിഷേധം. ഇന്ത്യയെന്ന ആശയത്തിനു വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡ...
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍ഡിഎയിലും പ്രതിഷേധം. ഇന്ത്യയെന്ന ആശയത്തിനു വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എന്‍പിപി ബിജെപിയുടെ സഖ്യകക്ഷിയാണ്.സിവില്‍ കോഡ് നടപ്പാക്കിയാല്‍ എം എല്‍ എ മാരുടെ വീടുകള്‍ക്കും, ഓഫീസുകള്‍ക്കും തീയിടുമെന്ന് നാഗാലാന്‍ഡ് പബ്ലിക് റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്.
Key Words: UCC
COMMENTS