ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ഇന്നലെ നടത്തിയ രാജി നാടകത്തില്‍ ബിജെപിക്ക് കടുത്ത അതൃപ്തി. രാജിക്കത്ത് തയ്യാറാക്കി വസതിക്ക് പ...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ഇന്നലെ നടത്തിയ രാജി നാടകത്തില്‍ ബിജെപിക്ക് കടുത്ത അതൃപ്തി. രാജിക്കത്ത് തയ്യാറാക്കി വസതിക്ക് പുറത്തേക്കിറങ്ങിയ സിംഗിനെ പ്രവര്‍ത്തകര്‍ തടയുകയും ഒടുവില്‍ താന്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുന്നുവെന്നു പറഞ്ഞ് രാജി തീരുമാനം ഉപേക്ഷിക്കുകയുമായിരുന്നു. രാജിക്കത്ത് കീറിക്കളയുകയും രാജിവെക്കില്ലെന്ന സന്ദേശം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
എന്നാല്‍ ഇതെല്ലാം ഭംഗിയായി സ്ക്രിപിറ്റ് തയ്യാറാക്കി അവതരിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുള്ള ഒരുക്കങ്ങള്‍ വ്യാഴാഴ്ച രാത്രിയോടെ തുടങ്ങിയിരുന്നതായും വിവരമുണ്ട്.
അതേസമയം, ബീരേന്‍ സിംഗ് രാജി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നു അതൃപ്തിയോടെ ബിജെപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍, ബിജെപി നേതാക്കളുടെ നാടകമാണെന്ന് ഇതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.
COMMENTS