Bengal panchayat election violence
കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക ആക്രമം. പതിനൊന്നു പേര് കൊല്ലപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. വിവിധ പാര്‍ട്ടിപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവര്‍.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് പ്രവര്‍ത്തകരും ബാക്കിയുള്ളവര്‍ ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ്, ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളിലെ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി പോളിങ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ബോംബേറ് നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Bengal, Panchayat election, 11 killed
COMMENTS