കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്നാമത്തെ പനി മരണവും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ എച്ച്1എന്‍1 ബാധിച്ച് തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട...
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്നാമത്തെ പനി മരണവും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ എച്ച്1എന്‍1 ബാധിച്ച് തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്. കഴിഞ്ഞ 30 നാണ് ആയിഷയ്ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി.
Key Words: Death, Fever, Wayanad
COMMENTS