ന്യൂഡല്‍ഹി: പ്രളയത്തില്‍ വിറങ്ങലിച്ച ഡല്‍ഹി ശാന്തമാകുന്നു. പ്രധാന പാതകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി യമ...
ന്യൂഡല്‍ഹി: പ്രളയത്തില്‍ വിറങ്ങലിച്ച ഡല്‍ഹി ശാന്തമാകുന്നു. പ്രധാന പാതകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു. ജലനിരപ്പ് 205 മീറ്ററിലെത്തി. രാജ്ഘട്ട്, ഐടി ഒ, യമുന വിഹാര്‍, ഐ എസ് ബി ടി ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു.
ഇന്ന് മുതല്‍ സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകും. അതെ സമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഈ മാസം 18 വരെ അവധി പ്രഖ്യാപിച്ചു. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്.
അതേസമയം, യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ചന്ദ്രവാല്‍ ജലശുദ്ധീകരണ പ്ലാന്റ് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. സിവില്‍ ലൈന്‍സ്, രാജേന്ദര്‍ നഗര്‍, നറൈന, ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയുടെ ചില ഭാഗങ്ങള്‍, എന്‍ഡിഎംസി ഏരിയകള്‍, ചാന്ദ്നി ചൗക്ക് തുടങ്ങിയ പ്രദേശങ്ങളിലെ 22 ലക്ഷത്തോളം ആളുകള്‍ക്ക് ചന്ദ്രവാല്‍ വാട്ടര്‍ പ്ലാന്റ് സേവനം പ്രയോജനപ്പെടും.
ഡല്‍ഹി വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച് യമുനാ നദിയിലെ ജലനിരപ്പ് 207.58 മീറ്ററില്‍ നിന്ന് ഇന്നലെ 205.98 മീറ്ററായി താഴ്ന്നു. യമുനയിലെ ജലനിരപ്പ് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അപകടനിലയില്‍ താഴെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് സാവധാനം താഴുന്നതിനാല്‍ കശ്മീരി ഗേറ്റ് മുതല്‍ മജ്നു കാ തില വരെയുള്ള റോഡുകള്‍ പോലുള്ള ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.
Key Words: Delhi, Flood
COMMENTS