ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഡ്രോണ്‍. നോ-ഫ്ലൈ സോണില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഡ്രോണ്‍. നോ-ഫ്ലൈ സോണില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
പുലര്‍ച്ചെ 5.30ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ പറന്ന വിവരം ചൂണ്ടിക്കാട്ടി പരാതി നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Key Words: Prime Minister, Drone, India
COMMENTS