തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ പരക്കെ മഴ കിട്ടും. അടുത്ത മണിക്കൂറില...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ പരക്കെ മഴ കിട്ടും. അടുത്ത മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ മെച്ചപ്പെടും.
Key Words: Monsoon, Rain, Kerala
COMMENTS