തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജ...
തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയും സംഘവും പൊതുപണം പാഴാക്കിയെന്നും കുറ്റപ്പെടുത്തി. ക്യൂബ പുകയില ഉല്പാദനത്തിന് പേരുകേട്ടതാണ്. ആരോഗ്യരംഗത്ത് ക്യൂബ എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. എല്ലാ മേഖലകളിലും ഭീതി പടര്‍ത്തുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തില്‍ എന്തും സംഭവിക്കാമെന്നും സര്‍വകലാശാലകളില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പോലും തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ ഇതെന്താണെന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയിലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് സര്‍ക്കാര്‍ കളിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തളര്‍ന്ന് വിദേശത്തേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
Key Words: Pinarayi Vijayan, cuba, Governor Ariff Muhsmmed Khan
COMMENTS