തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ ഇന്നലെ രാത്രിയോടെ കിണറ്റില്‍ വീണ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ചേര്‍പ്പ് സ്വദേശി പ്രഭാകരനാണ് മരിച്ചത്. വ...
തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ ഇന്നലെ രാത്രിയോടെ കിണറ്റില്‍ വീണ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ചേര്‍പ്പ് സ്വദേശി പ്രഭാകരനാണ് മരിച്ചത്. വൈകിട്ട് ഏഴോടെയായിരുന്നു അപകടം. പ്രഭാകരനെ മൂന്ന് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭര്‍ത്താവിനൊപ്പം കിണറ്റില്‍ വീണ ഭാര്യ വത്സലയെ നിസാര പരുക്കുകളോടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വത്സലക്ക് കാര്യമായ പരിക്കുകളില്ല.
ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂളിന് സമീപത്തെ വീട്ടിലെ മറയില്ലാത്ത കിണറ്റിലാണ് ഇരുവരും വീണത്.
Key Words: Husband Died, Thrissur, Well, Kerala
COMMENTS