ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞ് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്ന...
ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞ് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്നതാണ് ടീസര്‍. ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
സിനിമയുടെ ഫസ്റ്റ്ലുക്ക് മുതല്‍ പ്രേക്ഷകരില്‍ നിറഞ്ഞുനിന്ന ആകാംക്ഷ ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. ടീസര്‍ തുടങ്ങുന്നതുതന്നെ ഒരു കഥ പറഞ്ഞുകൊണ്ടാണ്. രക്ഷകനായി കാത്തിരിക്കുന്ന ജനതയ്ക്ക് അവരുടെ രക്ഷകനെ തിരിച്ചുകിട്ടിയ കഥ. കൊത്തയിലെ രാജാവ് താനാണെന്ന് പ്രഖ്യാപിച്ചാണ് ദുല്‍ഖറിന്റെ എന്‍ട്രി. 'ഇത് കൊത്തയാണ്...ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍...ഞാന്‍ പറയുമ്പോള്‍ രാത്രി' എന്നീ ഡയലോഗുകളും അതോടൊപ്പം എത്തുന്ന ആക്ഷന്‍ രംഗങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കിംഗ് ഓഫ് കൊത്തയിലേക്ക് എത്തിക്കുന്നത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തിറക്കിയത്. തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയുമാണ് പുറത്തിറക്കിയത്.
Key Words: King Of Kotha, Dulquer Salman, Movie
COMMENTS