കു ഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി സിനിമയുടെ റീലീസ് ജൂലായ് ഏഴിലേക്ക് നീട്ടി. ഫഹദ് ഫാസില്‍ ചിത്രം ധൂമത്തിന...
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി സിനിമയുടെ റീലീസ് ജൂലായ് ഏഴിലേക്ക് നീട്ടി.
ഫഹദ് ഫാസില്‍ ചിത്രം ധൂമത്തിനൊപ്പം ജൂണ്‍ 23ന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍,ആനന്ദ് മന്മഥന്,ഗോകുലന്, ജെയിംസ് ഏലിയ, മാളവിക മേനോന്, സീമ ജി നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ്. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Key Words: Pathmini Movie, Release, July 7, Kunchacko Boban
COMMENTS