തിരുവനന്തപുരം: ആലപ്പുഴയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖിലിനെ പിന്തുണച്ച എസ്.എഫ്്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് തിരിച്ച...
തിരുവനന്തപുരം: ആലപ്പുഴയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖിലിനെ പിന്തുണച്ച എസ്.എഫ്്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് തിരിച്ചടി. കേരള സര്‍വകലാശാല വിസി നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പ്രാഥമിക നിഗനമം പങ്കുവെച്ചു. മാത്രമല്ല, തൊട്ടുപിന്നാലെ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സര്‍വകലാശാലയില്‍ പഠിച്ചട്ടില്ലെന്ന് കലിംഗ സര്‍വ്വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയും പറഞ്ഞു.
ഇതോടെ, പിഎം ആര്‍ഷോ ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ നിഖില്‍ തോമസിനുവേണ്ടി വാദിച്ചതൊക്കെ പാഴാകും. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പ്രതികരിച്ചായിരുന്നു ആര്‍ഷോയുടെ വാര്‍ത്താ സമ്മേളനം.
വ്യാജമെന്ന് പറഞ്ഞ ആര്‍ഷോ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഹാജരാക്കാനും വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സര്‍വകലാശാല വിസിയും കലിംഗ സര്‍വ്വകലാശാല രജിസ്ട്രാറും പ്രതികരണവുമായി രംഗത്തെത്തിയത്.
COMMENTS