തിരുവനന്തപുരം: അമേരിക്ക, ക്യൂബ, യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. യു എ ഇയില്‍ നിന്നുള...
തിരുവനന്തപുരം: അമേരിക്ക, ക്യൂബ, യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. യു എ ഇയില്‍ നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ക്യൂബയിലെത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ യു എ ഇയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
അതേസമയം മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തെ ഇന്നലെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് വിമര്‍ശിച്ചിരുന്നു. ഖജനാവിലെ പൊതു പണം പാഴാക്കിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും, ക്യൂബയില്‍ പോയതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്നുമൊക്കെയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.
COMMENTS