തിരുവനന്തപുരം: തക്കാളി വില വര്‍ദ്ധന താല്‍ക്കാലികം മാത്രമെന്നും ഉടന്‍ കുറയുമെന്നും കേന്ദ്രം. കേരളത്തിലടക്കം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക...
തിരുവനന്തപുരം: തക്കാളി വില വര്‍ദ്ധന താല്‍ക്കാലികം മാത്രമെന്നും ഉടന്‍ കുറയുമെന്നും കേന്ദ്രം. കേരളത്തിലടക്കം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു. 120 രൂപയിലാണ് കേരളത്തില്‍ നിലവില്‍ വ്യാപാരം നടക്കുന്നത്.
എന്നാല്‍ തക്കാളി വിലയിലെ കുതിപ്പ് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. വില ഉടന്‍ കുറയുമെന്നും, ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവായതും വില കൂടാന്‍ കാരണമായെന്നും രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.
പെട്ടന്ന് തന്നെ ചീത്തയാകുന്ന തക്കാളി അധികകാലം ഇവ സംരക്ഷിച്ച് വെക്കാന്‍ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയില്‍ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലിക പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു.
Key Words: Kerala, Tomato, Price
COMMENTS