റഷ്യ: കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്കൂളി...
റഷ്യ: കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്കൂളിന് സമീപത്തെ ഷേര്‍ലിയുടെ മകള്‍ പ്രത്യുഷ (24) ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. അപകടത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി മരിച്ചിരുന്നു. റഷ്യയിലെ സ്മോളന്‍സ്ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ വിദ്വാര്ത്ഥിനിയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Key Words: Body of a Malayali Student, Russia
COMMENTS