വെബ് സീരിസില്‍ ടോപ്ലെസ് ആയി എത്തിയ നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച 'ജീ കര്‍ദാ' എന്ന വെബ് സീരീസിലെ രംഗ...
വെബ് സീരിസില്‍ ടോപ്ലെസ് ആയി എത്തിയ നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച 'ജീ കര്‍ദാ' എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തെന്നിന്ത്യന്‍, ബോളിവുഡ് സിനിമാ രംഗത്തുള്ള തമന്ന ഇതാദ്യമായാണ് വിവാദത്തില്‍ അകപ്പെടുന്നത്.
സ്ക്രീനില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തമന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് നടി ഇപ്പോള്‍ ലംഘിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ആരോപിക്കുന്നത്.
അതേസമയം, ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന് ദലാല്‍, സയാന് ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നടന് വിജയ് വര്‍മയുമായി താന്‍ പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറില്‍ അടുപ്പമുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ഫ്രെയിമില്‍ നിന്ന് പുറത്തുകടക്കുന്നത് തനിക്ക് ഒരു വിലയിരുത്തലാണെന്നും തമന്ന ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ ലസ്റ്റ് സ്റ്റോറീസ് 2, ബാന്ദ്ര എന്നിവയാണ് തമന്നയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Key Words: Thamannaah, Topless, Controversies, Film
COMMENTS