തിരുവനന്തപുരം: 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സര്‍ക്കാരിലും പാര്‍ട്ടിയിലും വന്‍ അഴിച്ചുപണി നടക്കുമ്പോള്‍, മലയാളത്തിന്റെ സൂപ്...
തിരുവനന്തപുരം: 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സര്‍ക്കാരിലും പാര്‍ട്ടിയിലും വന്‍ അഴിച്ചുപണി നടക്കുമ്പോള്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയാണ് പുനഃസംഘടന ഊഹാപോഹങ്ങള്‍ ശക്തമാക്കിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി മത്സരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയിലും പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുറച്ച് മന്ത്രിമാര്‍ക്ക് പാര്‍ട്ടിയില്‍ ചില സ്ഥാനങ്ങള്‍ നല്‍കും, ചിലര്‍ക്ക് സര്‍ക്കാരില്‍ സ്ഥാനങ്ങള്‍ ലഭിച്ചേക്കാം.
COMMENTS