കോട്ടയം: ഇന്നലെ പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്. സുധിയുടെ വിയോഗത്തില്‍ ഇനിയും ഞെട്...
കോട്ടയം: ഇന്നലെ പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്.
സുധിയുടെ വിയോഗത്തില്‍ ഇനിയും ഞെട്ടല്‍ മാറാതെ കണ്ണീരണിയുകയാണ് സുധിയെ സ്നേഹിക്കുന്ന ജനലക്ഷങ്ങള്‍.
ഇന്നലെ കാക്കനാട് പൊതുദര്‍ശനത്തിനു വെച്ച സുധിയുടെ ഭൗതിക ശരീരം അവസാനമായി കാണാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം തേങ്ങലോടെയാണ് ഓടിയെത്തിയത്.
ഇന്ന് രാവിലെയോടെ വീട്ടിലെത്തിച്ച മൃതദേഹം 10 മണിയോടെ പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടര്‍ന്ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദര്‍ശനത്തിന് വയ്ക്കും.
സംസ്ക്കാരം 2 മണിക്ക് കോട്ടയം റീഫോര്‍വേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയില്‍ നടക്കും.
കൊല്ലം സ്വദേശി ആണെങ്കിലും ആറു വര്‍ഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസം ആയിരുന്നു സുധിയും കുടുംബവും.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമാ പ്രവേശനം. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്, ബിഗ്ബ്രദര്‍, നിഴല്‍, കേശു ഈ വീടിന്റെ നാഥന് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
COMMENTS