ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കരുതെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്. എന്നാല്‍ ആളു...
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കരുതെന്ന മുന്നറിയിപ്പുമായി റിസര്‍വ്വ് ബാങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നു നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തില്‍ പറഞ്ഞു.
''ദയവായി 2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തിരക്ക് ഒഴിവാക്കുക. കറന്‍സിയില്‍ കുറവൊന്നുമില്ല, കൈമാറ്റത്തിന് ധാരാളം നോട്ടുകള്‍ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്, തിരക്കില്ല, പക്ഷേ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത് ' ശക്തികാന്ത ദാസ് പറഞ്ഞു. കൂടാതെ, ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ശക്തികാന്ത ദാസ്, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനോ 1,000 രൂപയുടെ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കുന്നതിനോക്കുറിച്ചോ ആര്‍ബിഐ ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളില്‍ 2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി അദ്ദേഹം അറിയിച്ചു.
COMMENTS