റാഞ്ചി: ജാര്‍ഖണ്ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ മരണം ആറായി. 12 പേരെ കാണാതായതായും നിരവധിയാളുകള്‍ ഖനിയ...
റാഞ്ചി: ജാര്‍ഖണ്ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ മരണം ആറായി. 12 പേരെ കാണാതായതായും നിരവധിയാളുകള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഖനിയില്‍ സമീപത്തുള്ള നിരവധി ഗ്രാമീണര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു.
ധന്‍ബാദില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ഭോവ്ര കൊല്ലിയേരി ഏരിയയിലുള്ള ഭാരത് കോക്കിങ്ങ് കോള്‍ ലിമിറ്റഡിലാണ് ഇന്നു രാവിലെയാണ് വന്‍ ശബ്ദത്തോടെ അപകടമുണ്ടായത്. നിരവധിയാളുകള്‍ ഖനിയില്‍ കുടുങ്ങിയതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Summary: Six killed in accident at illegal coal mine in Jharkhand Reports say that 12 people are missing and many are trapped in the mine.
COMMENTS