ചെന്നൈ: അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി, നിരോധന, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍...
ചെന്നൈ: അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി, നിരോധന, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എസ്. അല്ലി ഇന്ന് വാദം കേള്‍ക്കും.
ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. മന്ത്രിയുടെ ജീവന് അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകന് പറഞ്ഞിരുന്നു.
എന്നാല്‍ ബാലാജിക്ക് തിരിച്ചടിയായി സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം, ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
അതേസമയം, മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Key Words: Senthil Balaji, Arrest, Bail Plea, Verdict, TamilNadu
COMMENTS