ചെന്നൈ: എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റാന്‍ മദ്രാസ് ഹൈക്കോ...
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മന്ത്രിയുടെ ഭാര്യ ഫയൽ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
അടിയന്തര ഹൃദയ ശാസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കാവേരിയിലേക്കു മാറ്റണമെന്ന മന്ത്രിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
ഇതേസമയം, സര്‍ക്കാര്‍ ആശുപത്രി നല്കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി തള്ളി.
Key Words: Senthil Balaji, TamilNadu Minister, Emergency Cardiac Surgery, Court,
COMMENTS