Rs. 1000 for eligible women in Tamilnadu
തെതിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി തമിഴ്നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് മാസശമ്പളമായി 1000 രൂപ വീതം നല്കാന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.
ഇതിനായി അടുത്ത ആറു മാസത്തേക്കുള്ള തുക സര്‍ക്കാര്‍ വകയിരുത്തി. മറ്റ് വരുമാനങ്ങളൊന്നുമില്ലാത്ത റേഷന്‍കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് ആയിരം രൂപവീതം മാസംതോറും നല്കാന് തീരുമാനമായത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. സെപ്തംബര്‍ 15 മുതല്‍ തുക നല്കി തുടങ്ങും.
ഡി.എം.കെ സ്ഥാപക നേതാവ് അണ്ണാ ദുരൈയുടെ ജന്മവാര്ഷിക ദിനമാണ് സെപ്തംബര്‍ 15. അന്നു തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
Keywords: Tamilnadu, Rs. 1000, Eligible women, Government
COMMENTS